ചാത്തന്നൂർ: ശ്രീ ഭൂതനാഥ ക്ഷേത്രത്തിൽ ശ്രീ ഭൂതനാഥന്റെയും ശ്രീ ശങ്കര നാരായണ സ്വാമിയുടെയും പ്രതിഷ്ഠാ കർമ്മവും ശ്രീകോവിലുകളുടെ സമർപ്പണവും നാളെ ക്ഷേത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി. വിജയ മോഹനനും സെക്രട്ടറി എം.എസ്. ജയമോഹനനും അറിയിച്ചു. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, കലശപൂജ, വൈകിട്ട് 4.30ന് ജീവ കലശപൂജ, കലശാധിവാസം. നാളെ
രാവിലെ 5ന് ഉഷഃ പൂജ, 5.30ന് ഗണപതി ഹോമം, നവശക്തിഹോമം, പീഠപ്രതിഷ്ഠപൂജ, പ്രതിഷ്ഠപാണി 8.31നും 9.20നും മദ്ധ്യേ പ്രതിഷ്ഠാകർമ്മം, തുടർന്ന് കലാശാഭിഷേകം, ഉച്ചപൂജ, മംഗള,പൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം.