തൊടിയൂർ: ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്കൂളിന്റെയും തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊറോണ ബോധവൽക്കരണ ക്യാമ്പ് തൊടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വൈറസ് ബാധയും വ്യക്തി ശുചിത്വവും എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ നസീർ ക്ലാസെടുത്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അമ്പിളി, ഷീജ, സ്കൂൾ ഡയറക്ടർ ആർ. സനജൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ചിത്രപ്രദർശനവും നടന്നു.