kanchav
ആയൂരിൽ പൊലീസ് പിടിയിലായ കഞ്ചാവ് വില്പന സംഘം

ഓയൂർ: വാടക വീട്ടിൽ താമസിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. നീറായ്‌ക്കോട് വാഴവിള മേലതിൽ വീട്ടിൽ ജിബിൻ, കീഴൂറ്റൂർ എ.എ ഹൗസിൽ അഖിൽകുമാർ, കാസർകോട് ഉപ്പള വെള്ളൂർ മൻസിലിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് ബുർഹാൻ എന്നിവരാണ് പിടിയിലായത്.
10ഗ്രാം വീതമുള്ള 50 പായ്ക്ക​റ്റുകളിലായി അരക്കിലോ കഞ്ചാവുമായി ആയൂർ, നിറായ്‌ക്കോട്ടെ വാടക വീട്ടിൽ വച്ചാണ് ഇവർ പിടിയിലായത്. ആയൂർ, പോരേടം, ഇളമ്പ്രക്കോട്, ഇളവക്കോട് എന്നിവിടങ്ങളിലെ കോളേജും സ്‌കൂളും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്പന. വിദ്യാർത്ഥികൾക്ക് വില്ക്കാനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം എസ്.ഐ ശരത്‌ലാലിന്റെ നേതൃത്വത്തിൽ സലീം, പത്മകുമാർ, അനീഷ്, സുഭാഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.