c
തട്ടാമല സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്ക് ട്രസ്റ്റ് ചെയർമാൻ എസ്. സുബിൻ ചികിത്സാസഹായം വിതരണം ചെയ്യുന്നു

കൊല്ലം: തട്ടാമല സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10 കാൻസർ രോഗികൾക്ക് ചികിത്സാധനസഹായം നൽകി. വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ എസ്. സുബിൻ നിർവഹിച്ചു. ട്രസ്റ്റ് മെമ്പർ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. മാനേജർ സുരേഷ് ബാബു, ട്രസ്റ്റ് മെമ്പർമാരായ പ്രസന്നകുമാർ, നൗഷാദ് എന്നിവർ സംസാരിച്ചു.