longierben

മരണം അനുവദിക്കാത്ത ഒരു ഗ്രാമമുണ്ട് ഭൂമിയിൽ. അദ്ഭുതപ്പെടേണ്ട ! നോർവേയിലുള്ള ലോങിയർബൈൻ ദ്വീപാണ് മരണം നിയമപരമായി നിരോധിച്ചിട്ടുള്ള ഭൂമിയിലെ ഏക സ്ഥലം. വെറും 2000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. മരിക്കാൻ അനുവാദമില്ലാത്തതുകൊണ്ട് ഇവിടെ ശവസംസ്‌കാരം നടത്താനുമാകില്ല. ഉത്തരധ്രുവത്തോട് അടുത്തുള്ള പ്രദേശമായചിനാൽ മണ്ണിൽ അടക്കം ചെയ്താൽ മൃതശരീരങ്ങൾ അഴുകാറില്ല. എത്ര കാലം കഴിഞ്ഞാലും അതുപോലെ കിടക്കും.അതുകൊണ്ടാണ് മരണം നിരോധിച്ചുകൊണ്ടുള്ള നിയമം 70 വർഷങ്ങൾക്ക് മുമ്പ് ഇവിടെ പ്രാബല്യത്തിൽ കൊണ്ടുവന്നത്. 1918ൽ സ്പാനിഷ് ഫ്ളൂ പടർന്നുപിടിച്ച ഇവിടെ കുറച്ചുപേർ കൊല്ലപ്പെട്ടിരുന്നു. പെർമാഫ്രോസ്റ്റ് കാരണം അവരുടെ മൃതദേഹങ്ങൾ അഴുകാതെ കിടന്നതോടെ വൈറസും നശിക്കാതെയായി തുടർന്നാണ് മരണവും സംസ്‌കാരവും വിലക്കി നിയമം വരുന്നത്. മരണാസന്നരെ അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോകും ഇനിയെങ്ങാനും മരിച്ചാൽ സംസ്‌കരിക്കാനും അടുത്തഗ്രാമം കനിയണം.