പത്തനാപുരം: സംയോജിത ചികിത്സയിലൂടെ കിടപ്പുരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുതുന്നതിനായി പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റിവ് കെയർ പദ്ധതി ആരംഭിച്ചു. കാൻസർ, ജീവിതശൈലീ രോഗങ്ങൾ, മറ്റ് കിടപ്പുരോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി
അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദ മരുന്നുകൾ നൽകുന്നതാണ് പദ്ധതി.
ഗ്രാമപഞ്ചായത് പ്രസിഡന്റ് ലത സോമരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു ഡി. നായർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഗീതാഞ്ജലി വിനീത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ വസന്തൻ, ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാരി തങ്കപ്പൻപിള്ള, ശിവശങ്കരപ്പിള്ള, വാസുദേവൻനായർ, ശശികുമാർ, എം തോമസ് തുടങ്ങിയവർ സംസാരിച്ചു.