പന്മന: ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിൽ പതിമൂന്നാം വാർഷികാഘോഷം നടന്നു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ മെറിറ്റ് ഡേയുടെ ഉദ്ഘാടനം മുൻ കയർ ഫെഡ് എം. ഡി അനിൽ മുഹമ്മദ് നിർവഹിച്ചു. ചലച്ചിത്ര താരം സലിം കുമാർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ വലിയത്ത് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എൻ. ശ്രീദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ്, ഡയറക്ടർമാരായ ഡോ. സജ്ന സിനോജ്, മുഹമ്മദ് ഷാ, ഡോ. സുറുമി ഷാ, അഡ്മിസ്ട്രേറ്റീവ് ഓഫീസർ സി. ഹരികുമാർ, സി.പി. സുധീഷ് കുമാർ, രാധാകൃഷ്ണൻ, രമേശൻ, ജയപ്രകാശ്, കെ. സലീമ സലിം,വിദ്യാർത്ഥി പ്രതിനിധികളായ നോയൽ ജോൺസൺ, അമൃത എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.