ഓച്ചിറ: പായിക്കുഴി, മേമന പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിന് കാരണം വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥയാണന്ന് ആരോപിച്ച് ഐ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ 8 മാസക്കാലമായി പായിക്കുഴി, മേമന പ്രദേശത്ത് കുടിവെള്ളം ലഭ്യമല്ല. പഴയ എൻ.എച്ചിന് കുറുകെയുള്ള പൈപ്പ് അടഞ്ഞ് പോയതാണന്നും റോഡ് പൊളിച്ച് പുതിയ പൈപ്പിടാൻ പൊതുമരാമത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും അസി. എൻജിനിയർ ഉറപ്പ് നൽകി. തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റും ഡി.സി.സി വൈസ് പ്രസിഡൻറുമായ ചിറ്റുമൂല നാസർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.കെ. സത്താർ അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, ബി.എസ്. വിനോദ്, ബി. സെവന്തികുമാരി, കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ, ബേബി വേണുഗോപാൽ, റാണികലാ സാഗർ, ഷാജി ചോയ്സ്, അബ്ദുൾ ഷുക്കൂർ, ഹബീബുള്ള തുടങ്ങിയവർ സംസാരിച്ചു.