photo
ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള വർണ്ണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ മത്സരം.

കരുനാഗപ്പള്ളി: ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള വർണോത്സവത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഇന്നലെ രാവിലെ 9.30ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സബ് ജൂനിയർ വിഭാഗത്തിന്റെ ഫുട്ബാൾ മത്സരം കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. വി.പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള , കോട്ടയിൽ രാജു, വി. രാജൻപിള്ള, ജി. സുനിൽ, നദീർ അഹമ്മദ്, ഷിഹാബ്, ഹെഡ്മിസ്ട്രസ് മേരി ടി. അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് 16 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. മത്സരത്തിൽ വിജയിച്ച ടീമുകൾക്കുള്ള സമ്മാനങ്ങൾ 17 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായാണ് സബ് ജൂനിയർ വിഭാഗത്തിനായി ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നത്.