photo
പി. കാർത്തികേയൻ അനുസ്മരണ സമ്മേളനം ഗവ: ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കാർത്തികേയന്റെ അനുസ്മരണം തെക്കുംഭാഗം നടയ്ക്കാവിൽ സംഘടിപ്പിച്ചു. സി.പി.ഐ തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനസ്മരണ സമ്മേളനം ഗവ. ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചവറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആർ. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, എസ്.വി. ദേവ് , കെ. തങ്കമണി പിള്ള, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. മണിക്കുട്ടൻ എന്നിവർ പ്രഭാഷണം നടത്തി.