ഓയൂർ: കെ.പി.സി.സി ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്ത മുൻ എം.എൽ.എ എഴുകോൺ നാരായണനെ ജനശ്രീ പൂയപ്പള്ളി മണ്ഡലം സഭ ആദരിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിഷ്ണു നമ്പൂതിരി, മൈലോട് പ്രസന്നൻ, ചാലൂക്കോണം അനിൽകുമാർ എന്നിവർ സംസാരിച്ചു.