കരുനാഗപ്പള്ളി: കുട്ടികളിലെ ചിത്രകലാ വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പണ്ടാരത്തുരുത്ത് ഗവ. എൽ.പി സ്കൂളിൽ സ്ഥാപിച്ച ആർട്ട് ഗാലറി കരുനാഗപ്പള്ളി എ.ഇ.ഒ രാജു ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ അഭീഷ് ചന്ദ്രൻ, അഭിഷേക് എന്നിവരുടെ സ്മരണാർത്ഥം 2010-15 ബാച്ചിലെ വിദ്യാർത്ഥികളാണ് ആർട്ട് ഗാലറി സ്കൂളിന് സമർപ്പിച്ചത്. കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ, പ്രൊജക്റ്റർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രൊജക്റ്ററിന്റെ സ്വിച്ച് ഓൺ കർമ്മം ഭക്തദർശൻ നിർവഹിച്ചു. വികസന സമിതി ചെയർമാൻ എസ്.കൃഷ്ണൻ, എസ്.എം.സി ചെയർമാൻ പുഷ്പകുമാർ പണിക്കർ, പ്രഥമാദ്ധ്യാപിക വി.വി. രേണുക, ചിത്രകലാ അദ്ധ്യാപകൻ ജയപ്രകാശ്, അദ്ധ്യാപകരായ അൻജിഷ് ടി.ആർ, ടി. ജസ്സി തുടങ്ങിയവർ സംസാരിച്ചു.