bjp-pusparchana
ബി.ജെ.പി കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ അനുസ്മരണത്തിനു മുന്നോടിയായി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി ഗോപകുമാർ ദീനദയാലിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: ബി.ജെ.പി കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ അനുസ്മരണം നടത്തി. ജില്ലാ ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ നവനിർമാണത്തിനാവശ്യമായ സമഗ്രവും സമ്പൂർണവുമായ നയരേഖ എന്ന രീതിയിലാണ് ഏകാത്മ മാനവ ദർശനം ദീനദയാൽ ഉപാദ്ധ്യായ മുന്നോട്ട് വച്ചത്. അഗാധമായ പാണ്ഡിത്യവും ആഴത്തിലുള്ള ചിന്തകളും അദ്ദേഹത്തെ മ​റ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയെന്നും ഗോപകുമാർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, എം.എസ് ശ്രീകുമാർ, ശശി കലാറാവു. എം കൃഷ്ണൻ, പ്രതിലാൽ എന്നിവർ സംസാരിച്ചു