തൊടിയൂർ: മുസ്ലീം ലീഗ് തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ 12 മണിക്കൂർ ഉപവാസം നടത്തി. വെളുത്തമണൽ മാർക്കറ്റ് ജംഗ്ഷന് സമീപം നടന്ന സമരം ജില്ലാ പ്രസിഡന്റ് എ.അൻസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽ കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, തൊടിയൂർ രാമചന്ദ്രൻ, തൊടിയൂർ താഹ, ബിജു കരിങ്ങാട്ടിൽ, ഐ.എം. ഷാഫി തുടങ്ങിയവർ സംസാരിച്ചു.
യൂനുസ് ചിറ്റുമൂല, മജീദ് മാരാരിത്തോട്ടം, എ.എച്ച്.എസ്.ഹരീസ്, ഷാജി മാമ്പള്ളിൽ, നിസാർ ചേമത്തറ, സജി സദാശിവൻ എന്നിവരാണ് ഉപവസിച്ചത്.