sndp
കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന്റെ വാർഷികാഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, സ്‌കൂൾ സപെഷ്യൽ ഓഫീസർ പ്രൊഫ.കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ, ഐ.ഇ.എസ് റാങ്ക് ഹോൾഡറും പൂർവ വിദ്യാർത്ഥിയുമായ രേഷ്‌മ രാജീവൻ, സ്‌കൂൾ ലീഡർ മാളവിക ആർ.തിലക്, എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം പി.എൻ.നടരാജൻ എന്നിവർ സമീപം

കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ ശ്രീനാരായണ ട്രസ്റ്റ് വിപ്ലവം സൃഷ്‌ടിച്ചുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന്റെ 24-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ടുപോയ പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനം അനിവാര്യമാണെന്ന ആർ.ശങ്കറിന്റെ ദീർഘവീക്ഷണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് ഇടയാക്കിയത്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവന്റെ ആശയം ഉൾക്കൊണ്ട് അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സമ്മാനദാനം നിർവഹിച്ചു.

എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ അദ്ധ്യക്ഷനായിരുന്നു. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ എസ്. നിഷ അവതരിപ്പിച്ചു. സ്‌കൂൾ മാഗസിൻ ഗുരുകൃപ എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മോഹൻ ശങ്കർ പ്രകാശനം ചെയ്‌തു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എൻ.രാജേന്ദ്രൻ, പി.എൻ.നടരാജൻ, സ്‌കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ.സാംബശിവൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ, ഐ.ഇ.എസ് റാങ്ക് ഹോൾഡറും പൂർവ വിദ്യാർത്ഥിയുമായ രേഷ്‌മ രാജീവൻ, സ്‌കൂൾ ലീഡർ മാളവിക ആർ.തിലക് എന്നിവർ പ്രസംഗിച്ചു.