കരുനാഗപ്പള്ളി: വേനൽ കടുത്തതോടെ കരുനാഗപ്പള്ളിയുടെ കായൽ തീരങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. കുടിനീർ കിട്ടാക്കനിയായതോടെ തീരങ്ങളിലെ ജനജീവിതം ദുരിത പൂർണ്ണമായി. കുടിവെള്ളത്തിനായി കായൽ തീരങ്ങളിൽ താമസിക്കുന്നവർ നെട്ടോട്ടമോടുകയാണ്. പൈപ്പിന്റെ മൂട്ടിൽ കുടിവെള്ളത്തിനായി ഒഴിഞ്ഞ കുടങ്ങളുമായി രാത്രിയും പകലും കാത്തു നിൽക്കേണ്ട സ്ഥിതിയാണ്.
എല്ലാ പൈപ്പുകളുടെ ചുവട്ടിലും ഒഴിഞ്ഞ കുടങ്ങളുടെ നീണ്ട നിരയാണ്.
കരുനാഗപ്പള്ളി നഗരസഭ ദിവസവും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. എന്നാൽ ഇത് ആവശ്യത്തിന് പര്യാപ്തമാകുന്നില്ലെന്നാണ് പരാതി. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള പൈപ്പ് വെള്ളം വല്ലപ്പോഴും മാത്രമാണ് നാട്ടുകാർക്ക് കിട്ടുന്നത്. താച്ചയിൽ ജംഗ്ഷനിലെ ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്നാണ് കരുനാഗപ്പള്ളി നഗരസഭയ്ക്കും ആലപ്പാട് ഗ്രാമപഞ്ചായത്തിനും കുടിവെള്ളം വിതരണം ചെയ്യുന്നത്. പകൽ സമയങ്ങളിൽ പൈപ്പുകളിൽ വെള്ളം ലഭിക്കാറില്ല. അർദ്ധരാത്രിയോടെ നൂല് വണ്ണത്തിൽ വെള്ളം വന്നു തുടങ്ങും. പെട്ടന്ന് തന്നെ നിൽക്കുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ പരാതി.
ഇനി പ്രതിസന്ധിയുടെ നാളുകൾ
നിലവിൽ പൈപ്പിൻ മൂടുകൾ കാലാപ സ്ഥലങ്ങളായി മാറുകയാണ്. കിണറുകളും കുളങ്ങളും വറ്റി വരണ്ടുകഴിഞ്ഞു. ആഴമുള്ള കിണറുകളിൽ മാത്രമാണ് അല്പമെങ്കിലും വെള്ളമുള്ളത്. കായൽ തീരങ്ങളിലെ കിണറുകളളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതിനാൽ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയുന്നില്ല. മാവേലിക്കര കണ്ടിയൂർക്കടവിൽ 24 മണിക്കൂറും തുടർച്ചയായി പമ്പിംഗ് നടന്നെങ്കിൽ മാത്രമേ കുടിവെള്ളം യഥേേഷ്ടം വിതരണം ചെയ്യാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വേനൽ അതികഠിനമായി തുടരുമ്പോഴും കുടിവെള്ളം ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നത് കുടിവെള്ള ക്ഷാമത്തെ നേരിടുന്നതിനുള്ള നടപടികളൊന്നും താലൂക്ക് തലത്തിൽ ഇനിയും ആരംഭിച്ചിട്ടില്ല.
നാട്ടുകാർ