photo
ഒ.എൻ.വി യുടെ ഛായ ചിത്രത്തിന് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.

കരുനാഗപ്പള്ളി: കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലേറ്റുന്നതിൽ ഒ.എൻ.വി വഹിച്ച പങ്ക് നിർണായകമാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഒ.എൻ.വിയുടെ നാലാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി ഒ.എൻ.വിയുടെ തറവാടായ നമ്പ്യാടിക്കിലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി ആയിരിക്കേ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഒ.എൻ.വി മരണം വരെയും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ബി. രാജു, അസി. സെക്രട്ടറി അനിൽ പുത്തേഴം, അഡ്വ. മണിലാൽ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. പി.ബി. ശിവൻ, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, ടി.എ. തങ്ങൾ, വി. ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു. ചവറ ബസ് സ്റ്റാന്റിൽ നിന്ന് അനുസ്മരണ റാലിയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.