mahalekshmi-
മഹാലക്ഷ്മി

ചവറയിലും ശക്തികുളങ്ങരയിലുമാണ് മോഷണം നടത്തിയത്.

 കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം ജില്ലയിലെത്തി

കൊല്ലം: ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെയും ശക്തികുളങ്ങര ക്ഷേത്രത്തിലെയും ഉത്സവങ്ങൾക്കിടെ മാലകൾ മോഷ്ടിച്ച സ്ത്രീകളെ പിടികൂടി. തമിഴ്നാട് നാഗർകോവിൽ സ്വദേശിനി മഹാലക്ഷ്മി (34), തിരുവനന്തപുരം സ്വദേശിനി ഭവാനി (36) എന്നിവരാണ് അറസ്റ്റിലായത്.

ചവറ പുത്തൻതുറ ക്ഷേത്രത്തിലെ കൊടിയേ​റ്റ് ഉൽസവ സമയത്ത് പുത്തൻതുറ സ്വദേശിനിയുടെ നാല് പവന്റെ മലയാണ് കവർന്നത്. സ്ഥലത്ത് സംശയകരമായി കണ്ട മഹാലക്ഷമിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ മോഷണം നടത്തിയ കാര്യം സമ്മതിച്ചു. ശക്തികുളങ്ങര ഉത്സവത്തിന്റെ സമാപന ദിവസം ക്ഷേത്ര മൈതാനത്ത് വച്ച് രണ്ട് വയസുകാരന്റെ കഴുത്തിലെ ഒരു പവന്റെ മാലയാണ് ഭവാനി കവർന്നത്. പരിസരത്ത് നിന്ന് തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര ഉത്സവങ്ങളുടെ കാലമായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം മോഷണ സംഘങ്ങൾ എത്തിയിട്ടുണ്ട്. കൃത്രിമ തിരക്കുകൾ സൃഷ്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ പതിവ്. മോഷണം നടത്താൻ ശ്രമിക്കുന്നവരെ കണ്ടാൽ പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ അറിയിച്ചു.