കുലശേഖരപുരം: സാമൂഹ്യ സുരക്ഷ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ആരോഗ്യ സുരക്ഷയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കുലശേഖരപുരം ഇ.എസ്.ഐ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർദ്രം പദ്ധതിയിലൂടെ കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ മികച്ച ചികിത്സയും പരിചരണവും എല്ലാവർക്കും ഉറപ്പാക്കുവാൻ കഴിയും. ആർദ്രം പദ്ധതി ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ ഉയർത്തി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആർ.രാമചന്ദ്രൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം എന്നിവർ സംസാരിച്ചു.