c
വിധവയായ വീട്ടമ്മ കണ്ണിൽ പരിക്കേറ്റ നിലയിൽ

പത്തനാപുരം:വിധവയായ വീട്ടമ്മയ്ക്ക് നേരേ സദാചാര ഗുണ്ടായിസം.തലയ്ക്കും,കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.സമീപവാസികളായ യുവാക്കളാണ് മർദ്ദിച്ചത് .ഭർത്താവിന്റെ മരണശേഷം വീടുകളിൽ പണിയെടുത്താണ് ഉപജീവനം നടത്തുന്നത്.വൃദ്ധയായ മാതാവും,രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഇവർ.പതിമൂന്ന് വയസുള്ള എട്ടാം ക്ലാസുകാരനായ മകനും,അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുമുണ്ട്.അന്യർ വീട്ടിൽ വരുന്നതായി ആരോപിച്ച് പ്രതികൾ മുൻപും അസഭ്യം പറഞ്ഞതായും ആക്ഷേപിച്ചതായും വീട്ടമ്മ പറഞ്ഞു.കഴിഞ്ഞ ദിവസം പിതൃസഹോദരിയുടെ മകൻ വീട്ടിലെത്തിയപ്പോൾ നാലു യുവാക്കൾ വീട്ടിൽ കയറി മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.പത്തനാപുരം പോലീസിൽ പരാതി നല്കിയിട്ടും നടപടി വൈകുന്നതായും ഇവർ ആരോപിച്ചു.