പത്തനാപുരം ; കൂരിരുട്ടിലും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഒപ്പിയെടുക്കാൻ സംവിധാനമുള്ള അതിനൂതനമായ കാമറകൾ പത്തനാപുരത്ത് സ്ഥാപിച്ചു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയും പുനലൂർ - കായംകുളം പാതയും കടന്നു പോകുന്ന ജില്ലാ അതിർത്തിയായ കല്ലുംകടവ് പാലത്തിലാണ് കാമറകൾ സ്ഥാപിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗത എന്നിവ പകർത്തുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷ്യൻ എന്ന എ.എൻ.പി.ആർ കാമറകളാണ് ഇവ. 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് കാമറകളിലൂടെ ദൃശ്യങ്ങൾ കൊട്ടാരക്കരയിലെ പൊലീസ് കൺട്രോൾ റൂമിൽ ലഭ്യമാകും. ഇതിലൂടെ ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾത്തന്നെ പൊലീസിന് ലഭിക്കും.
പത്തനാപുരത്തിന് പുറമേ കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ ആര്യങ്കാവ്, നിലമേൽ, ഏനാത്ത്, ചന്ദനത്തോപ്പ് എന്നിവിടങ്ങളും കാമറകൾ സ്ഥാപിച്ചട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനായിരുന്നു നിർമ്മാണച്ചുമതല.
24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് കാമറകളിലൂടെ ദൃശ്യങ്ങൾ കൊട്ടാരക്കരയിലെ പൊലീസ് കൺട്രോൾ റൂമിൽ ലഭ്യമാകും