calander
എം. മുകേഷ് എം.എൽ.എയുടെ വികസന പ്രവർത്തനം അടയാളപ്പെടുത്തുന്ന കലണ്ടർ പ്രകാശനം മുല്ലക്കര രത്നാകരൻ എം.എൽ.എ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജന് നൽകി നിർവഹിക്കുന്നു. മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ എന്നിവർ സമീപം

 മുല്ലക്കര രത്നാകരൻ എം.എൽ.എ കലണ്ടർ പ്രകാശനം ചെയ്‌തു കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിൽ എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് പ്രത്യേക കലണ്ടർ പുറത്തിറക്കി. നിയമസഭയിൽ തുടക്കക്കാരനായ തനിക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പിന്തുണയും കരുതലും ലഭിക്കുന്നുണ്ടെന്നും മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ ഇക്കാലയളവിൽ പൂർത്തീകരിക്കാനായെന്നും എം. മുകേഷ് എം.എൽ.എ പറഞ്ഞു. തുടങ്ങിവച്ച പല പ്രവർത്തനങ്ങളും പൂർത്തീകരണ ഘട്ടത്തിലാണ്. മണ്ഡലത്തിലെ ജനങ്ങളുടെയും ഇടത് മുന്നണി പ്രവർത്തകരുടെയും പിന്തുണ ആവോളം കിട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജന് നൽകിയാണ് കലണ്ടർ പ്രകാശനം ചെയ്‌തത്. കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മേയർ ഹണി ബെഞ്ചമിൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എക്‌സ്. ഏണസ്റ്റ്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു തുടങ്ങിയവർ പങ്കെടുത്തു. ഇതുവരെ കൊല്ലം നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.