തെന്മല: തെന്മല ഫോറസ്റ്റ് ഡിവിഷൻ പരിധിയിലുള്ള നെടുങ്ങല്ലൂർ പച്ചയുടെ വികസനത്തിന് പുതിയ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു, പച്ചയിലെ ഒരിക്കലും വറ്റാത്ത കുളങ്ങളുടെ പുനർനിർമ്മാണം നടത്തും. മൃഗങ്ങൾക്ക് ദാഹമകറ്റാനും നീരാടാനും സൗകര്യം ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
നെടുങ്ങല്ലൂർ പച്ച വനസംരക്ഷണ സമിതി അദ്ധ്യക്ഷൻ എ.ടി. ഫിലിപ്പ്, കെ.സി. സ്മാരക സമിതി പ്രസിഡന്റ് പി. രഘുനാഥൻ, സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, ആശ്രാമം ഓമനക്കുട്ടൻ, സൗമി കണ്ണൂർ, സുമ പള്ളിപ്രം, അശോകൻ, ജയദേവൻ, ഷാജഹാൻ, തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സുനിൽ ബാബു, റെയ്ഞ്ചോഫിസർ അജീഷ്, വനം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നെടുങ്ങല്ലൂർ പച്ചയിൽ വനം സന്ദർശ വനസ്മരണകൾ, വനയക്ഷിയുടെ ബലി മൃഗങ്ങൾ എന്നീ കൃതികളിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളും പ്രകൃതി രമണീയമായ മലകളും, കന്യാവനങ്ങളും മന്ത്രി നേരിൽ കണ്ടു. ഫല വൃക്ഷതൈകളും പരമ്പരാഗത വൃക്ഷതൈകളും നട്ടുപിടിപ്പിക്കുന്നതിന് നിർദേശം നൽകി. കുട്ടികൾക്കായി വനസ്മരണകൾ ചിത്രരചനാ മത്സരം നടത്തി. നാടൻ കൃഷി വിഭവങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു.സംഘത്തോടൊപ്പം നാട്ടുകാരും ഒത്തുചേർന്നു. വനസംരക്ഷണത്തിനായി സെമിനാറും, കാട്ടുതീ തടയുന്നതിനുള്ള
ബോധവൽക്കരണവും നടത്തി.