ചവറ:മാനവികതയുടെയും പ്രകൃതിയുടെയും പച്ചപ്പാണ് ഒ.എൻ.വിയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു പുരോഗമന കലാസാഹിത്യ സംഘം ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഒ.എൻ.വി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ കവിതയിലൂടെ കണ്ട ഒ.എൻ.വി. മണ്മറഞ്ഞിട്ട് 4 വർഷം തികഞ്ഞു. പ്രകൃതിയുടെ സ്നേഹ ഗായകനായിരുന്ന കവിയുടെ അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കവി പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏരിയ കമ്മിറ്റി സെക്രട്ടറി പി.സോമരാജൻപിള്ള സ്വാഗതം പറഞ്ഞു. കെ.എൻ.ബാലഗോപാൽ, എസ്.സുദേവൻ, കെ.വരദരാജൻ, ജി. മുരളീധരൻ തുടങ്ങി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. ഗാനസന്ധ്യയും ഉണ്ടായിരുന്നു.