library

തേവലക്കര: ഗ്രന്ഥശാലകൾ പ്രവർത്തനം മെച്ചപ്പെടുത്തി കൂടുതൽ ജനങ്ങളെ വായനയുടെ ലോകത്ത് എത്തിക്കണമെന്ന് എൻ.കെ.
പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. തേവലക്കര ഇന്ദിരാ പ്രിയദർശിനി സാംസ്കാരിക ഗ്രന്ഥശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വായനയിലൂടെ ലഭിക്കുന്ന സംതൃപ്തി മറ്റൊരു മീഡീയയിൽ നിന്നും നമുക്കു ലഭിക്കുന്നില്ലെന്നും എം.പി പറഞ്ഞു.

വി. വിജയകുമാർ മുഖ്യപ്രഭാഷണവും ചന്ദ്രശേഖരപിള്ള മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കലും നിർവഹിച്ചു. തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക്ക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സംഭാവന ചെയ്ത സ്മാർട്ട് ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം അസീസ് കളീലിൽ നിർവഹിച്ചു. ബി. സേതുലക്ഷമി , എം. മുംതാസ് ഹാരീസ്, എം.കെ. മുതാസ്, എം. ഇസ്മയിൽകുഞ്ഞ്, തേവലക്കര ബക്കർ, കാട്ടും പുറത്ത് രാമകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് ബി. രമണൻപിള്ള സ്വാഗതവും സെക്രട്ടറി എസ്. അൻസാരി നന്ദിയും പറഞ്ഞു. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും ഉണ്ടായിരുന്നു.