drinking-water
പുനർജനി ചാത്തന്നൂർ പദ്ധതി യിൽ ഉൾപെടുത്തി ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം. എൽ. എ നിർവഹിക്കുന്നു

ചാത്തന്നൂർ: ദാഹനീർ ചാത്തന്നൂർ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വിനിയോഗിച്ച് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എസ്. ലൈല, ഇത്തിക്കര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരി കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. സണ്ണി, ജി. കൃഷണകുമാർ, എ. സുരേഷ്, പി. ഉഷാദേവി, കെ. ചാക്കോ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ പ്രകാശ് ഇടിക്കുള തുടങ്ങിയവർ സംസാരിച്ചു.