കൊല്ലം: നഗരാതിർത്തിയിലുള്ള ഒരു എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തിയയാളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്റ് ചെയ്തു. കൊല്ലം വാടി ഹാർബറിൽ കട നടത്തുന്ന ജെറി ജെറോൺസനെയാണ് (60) കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെകർ ഐ. നൗഷാദ് ,എക്സൈസ് ഇൻസ്പെകർ ടി. രാജീവ്, പള്ളിത്തോട്ടം പൊലീസ് സബ് ഇൻസ്പെക്ടർ എസ്. രാജീവ് എന്നിവർ ചേർന്ന് പിടികൂടിയത്. സ്കൂളിലെ എച്ച്.എമ്മാണ് വിദ്യാർത്ഥിയിൽ നിന്നും നിരോധിത ലഹരി വസ്തു പിടിച്ചെടുത്ത വിവരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിളിച്ചറിയിച്ചത്.