പരവൂർ: പാചകവാതക വിലവർദ്ധനയ്ക്കെതിരെ പ്രണയദിനത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പൂതക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മകമായി പാചകവാതക സിലിണ്ടറിന്റെ മാതൃകയും റോസാപ്പൂക്കളും വീട്ടമ്മമാർക്ക് വിതരണം ചെയ്തത്.
ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.എസ്. ശ്രീജിത്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ശരൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം പി.ആർ. അഭിജിത്ത് നന്ദിയും പറഞ്ഞു. ലിബിൻ, ജിദു, അൻസാരി, ബിജു, വിഷ്ണു, ആതിര, നന്ദു എന്നിവർ പങ്കെടുത്തു.