sd
നീണ്ടകര അഴിമുഖത്തിന് സമീപം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ കണ്ടൽ തൈ നടുന്നു

കൊല്ലം: കണ്ടൽവനവത്കരണത്തിനായി 10 @ ഫ്രൈഡേ പദ്ധതിയുമായി സിറ്റി പൊലീസ്. എല്ലാ വെള്ളിയാഴ്ചകളിലും പത്ത് കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. ഇന്നലെ രാവിലെ നീണ്ടകര അഴിമുഖത്തിന് സമീപം അഷ്ടമുടിക്കായലിന്റെ തീരത്ത് കണ്ടൽ ചെടികൾ നട്ട് സിറ്രി പൊലീസ് കമ്മിഷണർ ടി. നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ജെ. ഹെൻട്രി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, കോസ്റ്റൽ സി.ഐ ലത്തീഫ്, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. ജയകുമാർ, ജോ. സെക്രട്ടറി കെ. ഉദയൻ, ടി.ജെ. നജീബ്, സി. ഭുവനദാസ്, എസ്. അശോകൻ, സെബാസ്റ്റ്യൻ, ഷാൽ വിനായകൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതവും കോസ്റ്റൽ പൊലീസ് പി.ആർ.ഒ ശ്രീകുമാർ നന്ദിയും പറഞ്ഞു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും കോസ്റ്റൽ പൊലീസും സംയുക്തമായാണ് കണ്ടൽ വനവത്കരണ പദ്ധതി ആരംഭിച്ചത്. പദ്ധതി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സിറ്റി പൊലീസുമായി ചേർന്ന് 10 @ ഫ്രൈഡേ ആവിഷ്കരിച്ചത്.