thazhava
എസ്.എൻ.ഡി.പി യോഗം തഴവ തെക്കുംമുറി കിഴക്ക് 410-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഭദ്രദീപം കൊളുത്തുന്നു. സെക്രട്ടറി എ. സോമരാജൻ സമീപം

തഴവ: എസ്.എൻ.ഡി.പി യോഗം തഴവ തെക്കുംമുറി കിഴക്ക് 410-ാം നമ്പർ ശാഖയിൽ ഗുരുക്ഷേത്രസമർപ്പണവും, പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും നടന്നു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ക്ഷേത്രസമർപ്പണവും സ്വാമി ശിവബോധാനന്ദ പ്രതിഷ്ഠാകർമ്മവും നിർവഹിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി. രാജൻ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത, ശാഖാ പ്രസിഡന്റ് സുനിൽകുമാർ തുവശ്ശേരിൽ, സെക്രട്ടറി എൻ. കാർത്തികേയൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ലീല, സെക്രട്ടറി ഉഷാകുമാരി എന്നിവർ സംസാരിച്ചു.