road
തകർന്ന കിളിക്കോട് മാവിള റോഡ്

ഓയൂർ: വെളിയം, ഇളമാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിളിക്കോട് - മാവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. 150 മീ​റ്റർ നീളം വരുന്ന റോഡ് ടാറിളകി കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കിളിക്കോട് നിന്ന് വെളിയം മാവിളയിലേയ്ക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ പ്രധാനമായും ഉപയോഗിക്കുന്ന ഗ്രാമീണ റോഡാണിത്. മാത്രമല്ല വെളിയം വിപണിയിലെത്തുന്നതിന് കർഷകർ ആശ്രയിക്കുന്നതും കിളിക്കോട് - മാവിള റോഡിനെയാണ്.

150 മീ​റ്റർ നീളം വരുന്ന റോഡ് ടാറിളകി കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

പരാതി നൽകിയിട്ടും നടപടിയില്ല

റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം റോഡ് റീടാർ ചെയ്യുന്നതിന് ഫണ്ട് വകയിരുത്തിയെന്ന് ബന്ധപ്പെട്ട അധിതകൃതർ പറഞ്ഞെങ്കിലും യാതൊരു നിർമ്മാണപ്രവർത്തനവും നടത്തിയിട്ടില്ല. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.