 
കുണ്ടറ: വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം കേരളമായിരിക്കുമെന്നും അതിന്റെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഒന്ന് മുതൽ 12 വരെയുള്ള ക്ളാസ് റൂമുകൾ മാർച്ച് അവസാനത്തോടെ ഹൈടെക്കായി മാറും.
മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, ഡി.എൻ. മൻസൂർ, എൻ. ബാബു, റിനു മോൻ, പ്രസന്ന രാമചന്ദ്രൻ, ഇ.എസ്. നാരായണി, കെ. ഉണ്ണിക്കൃഷ്ണൻ, എ.ജി. രാധാകൃഷ്ണൻ, എ. നാസിമുദ്ദീൻ ലബ്ബ, പി. ശിവൻ, ജയകുമാർ, മുരളീധരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് മേരി ജാനറ്റ് എന്നിവർ സംസാരിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ സ്വാഗതം പറഞ്ഞു.