paravur-sajeeb
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ സർവീസിൽ നിന്ന് പുറത്താക്കി കേരളാ പൊലീസിലെ അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരവൂർ രമണൻ, വി. പ്രകാശ്, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, ബി. സുരേഷ്, ബി. അജിത്ത്, സുധീർകുമാർ, ആന്റണി, ആർ. ജയനാഥ്‌, ദീപക്, ജയശങ്കർ, ദീപ സോമൻ, ലോല എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിന് പ്രസിഡന്റ് പരവൂർ മോഹൻദാസ്, പി.എം. ഹക്കിം, പ്രദീപ് പുറ്റിങ്ങൽ, സുലോചന, ശ്രീജ, ഡാർവിൻ, പ്രകാശ് ചിറക്കര, അൻസർഖാൻ എന്നിവർ നേതൃത്വം നൽകി.