prathi-vivek-kumar
പ്രതി വിവേക് കുമാർ

പൂയപ്പള്ളി: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച കേസിൽ കേസിൽ പ്രതിയായ തൃക്കോവിൽവട്ടം മുഖത്തല കുറുമണ്ണ തിരുവാതിര വീട്ടിൽ വിവേക് കുമാർ (26)​ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഗതാഗതക്കുരുക്കിനിടെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരും കാറിലെത്തിയ പ്രതിയും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. പ്രതി കണ്ടക്ടറുടെ ദേഹത്തേക്ക് ഡോർ വലിച്ചടയ്ക്കുകയും മര്‍ർദ്ദിക്കുകയുമായിരുന്നു. പൂയപ്പള്ളി എസ്.ഐ രാജേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.