കുന്നത്തൂർ: അടുത്ത അദ്ധ്യയന വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഹൈടെക്കാക്കുമെന്നും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം വഴിയുള്ള അറിവിലൂടെ വിദ്യാർത്ഥികൾ ഉന്നത വിജയത്തിലെത്തുമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിലെ സ്കൂളുകളുടെ ഹൈടെക് പ്രഖ്യാപന ചടങ്ങ് മുതുപിലാക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശീതീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണിയും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദും നിവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ജില്ലാ കോ ഒാർഡിനേറ്റർ റെനി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന , കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. കൃഷ്ണകുമാർ , ടി.ആർ. ബീന, പി. സിനി, ബിന്ദു ഗോപാലകൃഷ്ണൻ, ജോയിക്കുട്ടി, ജി. ബാലചന്ദ്രൻ, ബുഷ്‌റ, ജി. രാജനാചാരി തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ. ശങ്കരപ്പിള്ള സ്വാഗതവും ഹെഡ്മാസ്റ്റർ ടി. സസുരാൽ നന്ദിയും പറഞ്ഞു.