photo
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

കരുനാഗപ്പള്ളി : കേന്ദ്രസർക്കാരിന്റെ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുകെട്ടുകളുമായാണ് വനിതകൾ നഗരത്തിൽ പ്രകടനം നടത്തിയത്. തുടർന്നുള്ള പ്രതിഷേധ യോഗം മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.കെ. ദീപ ഉദ്ഘാടനം ചെയ്തു. ബി. പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. വസന്താ രമേശ് , എം. ശോഭന, ബി. സുധർമ്മ, ലതികാ ബാബു, ഗിരിജ അപ്പുക്കുട്ടൻ, ലതികാ കുമാരി, കെ. രാജേശ്വരി, കല, ശാരദ തുടങ്ങിയവർ സംസാരിച്ചു. ഡി. വൈ. എഫ്. ഐ കുലശേഖരപുരം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില വർദ്ധനവിനെതിരെ ദൃശ്യാവിഷ്കാരവും പ്രതിഷേധ പ്രകടനവും നടന്നു. തുടർന്ന് നടന്ന യോഗം മേഖലാ സെക്രട്ടറി അബാദ് പാഷ ഉദ്ഘാടനം ചെയ്തു. അഭിജിത് അദ്ധ്യക്ഷത വഹിച്ചു .വിമൽ, ഷാനു തുടങ്ങിയവർ സംസാരിച്ചു.