എഴുകോൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരീപ്ര ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. തോമസ് സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ആർ. അപ്പുക്കുട്ടൻ പിള്ള വാർഷിക റിപ്പോർട്ടും, ട്രഷറർ ആർ. തുളസീധരൻ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി ജി. ലൂക്കോസ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, ജില്ലാ കമ്മിറ്റിയംഗം ബി. മുരളീധരൻ പിള്ള, ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരനുണ്ണിത്താൻ, സംസ്ഥാന കൗൺസിലർ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.എൻ. ജഗദമ്മ, വി. അനിരുദ്ധൻ, ആർ. വരദരാജൻ, എൻ. വിശ്വനാഥനുണ്ണിത്താൻ, ഇടയ്ക്കിടം ആനന്ദൻ, ബി. കൃഷ്ണമ്മ, സി. പൊന്നമ്മ, എൻ. രവീന്ദ്രൻ, ബി. നളിനി, കെ. വിമലാഭായി എന്നിവർ സംസാരിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻവെയേൺമെന്റൽ സയൻസിൽ പി.എച്ച്.ഡി ലഭിച്ച ഐ. ഇന്ദുവിനെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽറഹ്മാൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരവാഹികളായി പി.എൻ. ജഗദമ്മ (പ്രസിഡന്റ്), ആർ. അപ്പുക്കുട്ടൻ പിള്ള (സെക്രട്ടറി), എസ്. വിജയധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എസ്. രാജേന്ദ്രബാബു വരണാധികാരിയായിരുന്നു.