dharan
വെളിനല്ലൂർ പഞ്ചായത്തിനു മുമ്പിൽ കോൺഗ്രസ് മെമ്പർരുടെ നേതൃത്വത്തിൽ നടന്ന ധർണ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിനുമുന്നിൽ ധനടത്തിയ ധർണ കോൺഗ്രസ് വെസ്​റ്റ് മണ്ഡലം പ്രസിഡന്റ് പി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത്, ജയിംസ് എൻ. ചാക്കോ, ഓയൂർ നാദിർഷാ എന്നിവർ സംസാരിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.