paravur
പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'നാം നമുക്കായി' എന്ന പേരിൽ നടപ്പിലാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ കരട് രേഖ ചർച്ച ചെയ്യുന്നതിനായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

എം.കെ. ശ്രീകുമാർ, വി.ജി. ഷീജ എന്നിവർ പദ്ധതി അവതരണം നടത്തി. പൂതക്കുളം സഹ. ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ്‌ കുമാർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ സ്വാഗതവും വാർഡംഗവും കില ഫാക്കൽറ്റിയുമായ ഷീല നന്ദിയും പറഞ്ഞു.