rape

കൊല്ലം: കുണ്ടറയിൽ പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ സ്വദേശി ലിജിനെയാണ് (22) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ളസ്ടു വിദ്യാർത്ഥിനിയും വെൽഡിംഗ് തൊഴിലാളിയായ യുവാവും അടുപ്പത്തിലായിരുന്നതായി പൊലീസ് പറ‌ഞ്ഞു. രണ്ടുദിവസം മുമ്പ് പെൺകുട്ടിക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പരിശോധന നടത്തി. അപ്പാഴാണ് ഗർഭിണിയാണെന്നകാര്യം വ്യക്തമായത്. ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തത്.