navas
തേവലക്കര ഗേൾസ് ഹൈസ്കൂളിലെ സീഡ് ക്ലബും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിച്ച എള്ളു കൃഷിയുടെ വിത്തീടീൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി നിർവഹിക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും തേവലക്കര ഗേൾസ് ഹൈസ്കൂളിലെ സീഡ് ക്ലബും സംയുക്തമായി ഓണാട്ടുകര വികസന ഏജൻസിയുടെ സഹായത്തോടെ വെട്ടിക്കാട്ട് പടിഞ്ഞാറേ ഏലായിൽ എള്ള്കൃഷി ആരംഭിച്ചു. എൺപതോളം വരുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒന്നര ഏക്കറോളം പാടത്ത് ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. മോഹനൻ, കൊച്ചു വേലുമാസ്റ്റർ, അനൂപ്, അമ്പിളി, സുകുമാര പിള്ള, ബാലചന്ദ്രൻ, വൈ. ജിനേഷ്, ശ്രീലത, രാജലക്ഷ്മി, രാജു പി. കോവൂർ, അഡ്വ. വിശ്വനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.