corona

കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തിയ പ്രത്യേക നിരീക്ഷണത്തിൽ ഇനി ഒരാൾ മാത്രം. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 41 പേരുടെ സാമ്പിൾ പരിശോധനാ ഫലം വന്നതിൽ ആർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇനി രണ്ടു പേരുടെ റിസൾട്ട് എത്താനുണ്ട്.
നിലവിൽ 166 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്ന് ഒൻപത് പേർ കൂടി 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി പുറത്തുവന്നു. ഇവരുമായി പതിവുരീതിയിൽ സമ്പർക്കം പുലർത്താം. ഇവരുമായി ഇടപഴുകുന്ന ബന്ധുക്കൾക്കും മറ്റുള്ളവർക്കും അവശ്യംവേണ്ട കൗൺസലിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പരിശോധനാഫലം വന്നത്: 41 പേരുടെ

ലഭിക്കാനുള്ളത്: 2 പേരുടെ റിസൽട്ട്

വീടുകളിൽ നിരീക്ഷണത്തിലുള്ളത്:166പേർ

ഇന്നലെ പുറത്തുവന്നത്: 9പേർ

.....................................................................

എല്ലാ പ്രധാന ആശുപത്രികളിലും 16 ആരോഗ്യ ബ്ലോക്കുകളുടെ പരിധിയിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങളും കൂടാതെ മറ്റു പൊതുസ്ഥാപനങ്ങളിലും സ്ഥലങ്ങളിലും കൈ കഴുകൽ ശാസ്ത്രീയ രീതി, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുന്ന വിധം എന്നിവ സംബന്ധിച്ച ബോധവത്കരണ സന്ദേശം പതിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നടപടികൾ കർശനമായി പാലിക്കണം.

ഡോ. വി.വി. ഷേർളി,​ ജില്ലാ മെഡിക്കൽ ഓഫീസർ

..............................................................

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ: 8589015556