കൊല്ലം: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, മുത്തൂറ്റ് മാനേജ്‌മെന്റ് നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമര സഹായ സമിതിയുടെ നേതൃത്വത്തിൽ മൂത്തൂറ്റ് ജീവനക്കാർ ധർണ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ചേർന്ന യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസിലെ കൂട്ടപിരിച്ചുവിടലിനെതിരെ സമരം ചെയ്യുന്ന ജീവനക്കാർക്ക് സി.ഐ.ടി.യു സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.
സമിതി ചെയർമാൻ എ.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി മുരളീകൃഷ്ണൻ, ഷാഹിന, ടി.എൻ. ത്യാഗരാജൻ, എച്ച്. ബെയ്‌സിൽ ലാൽ, ജെ. ഷാജി, പി.ഡി. ജോസ്, സബീന സ്റ്റാൻലി, ആന്റണി, സുജാത, പുഷ്പരാജൻ, സുബ്രഹ്മണ്യൻ, ജീവൻ, അമീർ സുൽത്താൻ എന്നിവർ സംസാരിച്ചു. കൺവീനർ ജി. ആനന്ദൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എ.ബി. ജോൺസൺ നന്ദിയും പറഞ്ഞു.