ശാസ്താംകോട്ട : ജെ.എം ഹൈസ്കൂളിൽ പഠനോത്സവം 2020 നടന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പഠനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. ശ്രീദാസ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഡി.ഡി ടി. ശീല പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. ബീന, വാർഡ് മെമ്പർ ബിന്ദു ഗോപാലകൃഷ്ണൻ, മാനേജർ ഷാജി കോശി, എം.പി.ടി.എ പ്രസിഡന്റ് സബീലബീവി, റെജി വർഗീസ്, കെ.പി. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എച്ച്.എം ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബു കെ. ഉമ്മൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ പഠനോത്സവം സമാപിച്ചു.