photo
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മേഖലാ സമ്മേളനം ആർ. ശരവണൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഭാരതത്തെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്.എസ്, സംഘപരിവാർ ശക്തികളുടെ നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കരുനാഗപ്പള്ളിയിൽ നിന്ന് 5000 കത്തുകൾ കേന്ദ്ര സർക്കാരിന് അയ്ക്കാനും സമ്മേളനത്തിൽ തീരുമാനിച്ചു. പരപ്പാടി രമേശൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. ശരവണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി. ശ്രീകുമാർ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി, എ,ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, മണ്ഡലം പ്രസിഡന്റ് അനീഷ് ദേവരാജ്, ലോക്കൽ കമ്മിറ്റി അംഗം രാജു കൊച്ച് തോണ്ടലിൽ, എൻ. അജ്മൽ, മഹേഷ് ജയരാജ്, ബാദുഷ, സാജിദ് എന്നിവർ സംസാരിച്ചു. ജില്ലാ ജിംനാസ്റ്റിക് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അരുണിനെ ആർ. രവി പൊന്നാട അണിയിച്ച് ആദരിച്ചു. റിയാസ് (പ്രസിഡന്റ്), ഗംഗ, സന്ദീപ്, ബിനു (വൈസ് പ്രസിഡന്റുമാർ), ഷിഹാൻ ബഷി (സെക്രട്ടറി) എബിൻ, രതീഷ്, സുജീഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.