sp-soman
മുണ്ടയ്ക്കൽ എസ്.പി. സോമൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എസ്.പി. സോമൻ അനുസ്മരണം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുണ്ടയ്ക്കൽ എസ്.പി. സോമൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സി.പി.ഐ നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായ എസ്.പി. സോമന്റെ 17-ാം ചരമവാർഷികാചരണം നടന്നു. എസ്.എൻ.ഡി.പി യോഗം ഉദയമാർത്താണ്ഡപുരം ശാഖാ ഓഡിറ്റോറിയത്തി. നടന്ന യോഗം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം, കലാപ്രതിഭകൾക്ക് അനുമോദനം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവയും മേയർ നിർവഹിച്ചു.

ട്രസ്റ്റ് അംഗവും ഇപ്റ്റ ജില്ലാ സെക്രട്ടറിയുമായ എം. മുരുകലാൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ശർമ്മ, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി എസ്. സജീവ് സ്വാഗതം പറഞ്ഞു.