rali
കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ ജമാഅത്തുകളുടെയും ആയൂർ ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയൂരിൽ നടന്ന ഭരണഘടന സംരക്ഷണ ഹൈവേ മാർച്ച്

ഓയൂർ: ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ ജമാഅത്തുകളുടെയും ആയൂർ ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയൂരിൽ ഭരണഘടനാ സംരക്ഷണ ഹൈവേ മാർച്ച് നടത്തി. ആയൂർ മാർത്തോമാ കോളേജിന് മുൻവശത്ത് നിന്നാരംഭിച്ച മാർച്ച് സമ്മേളന വേദിയായ ചെറുപുഷ്പം സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സ്വാഗതസംഘം ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, ഏരൂർ ശംസുദ്ദീൻ മദനി , ജനറൽ കൺവീനർ ഷഹീർ മന്നാനി, എം. അൻസാറുദ്ദീൻ, ജുനൈദ് ഖാൻ കാരാളികോണം, ഐ. മുഹമ്മദ് റഷീദ്, അഷ്‌റഫ്‌ ബദ്‌രി, മുജീബ് സഖാഫി, എം. തമീമുദ്ദീൻ, മാഹിൻ മന്നാനി, ജാബിർ ബാഖവി, അൻസറുദ്ദീൻ നഈമി, ജെ. സുബൈർ, കുണ്ടൂർ പ്രഭാകരപിള്ള, പ്രസാദ് കോടിയാട്ട്, ഷറാഫത്ത്, തലവരമ്പ് സലിം, ഷാജി പാവൂർ, സലാഹുദ്ദീൻ പോരേടം, നിസാറുദ്ദീൻ നദ്‌വി, അൻസാർ ഹുസൈൻ, റംലി എസ്. റാവുത്തർ, കടയിൽ ബാബു, അജയകുമാർ, സാമു വൽ തോമസ് എന്നിവർ നേതൃത്വംനൽകി. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഫാദർ വിത്സന്റ് കാരിക്കൽ ചാക്കോ, കാർത്തിക് ശശി എന്നിവർ സംസാരിച്ചു.