award
എ. പി. ജെ. അ​ബ്​ദുൽ ക​ലാം ദേ​ശീ​യ പു​ര​സ്​കാ​രം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് ജേ​താ​വും പ്ര​ശ​സ്​ത കൊ​ങ്ക​ണി സാ​ഹി​ത്യ​കാ​രി​യു​മാ​യ ബ്രി​ണ്ട മെ​ന​സിൽ ര​ശ്​മി രാ​ജി​ന് സ​മ്മാ​നിക്കുന്നു

കൊ​ല്ലം: ഗോവയിലെ മ​ഡ്​ഗാ​വ് നാ​ഷ​ണൽ കൾ​ച്ച​റൽ ഫൗ​ണ്ടേ​ഷ​ന്റെ എ. പി. ജെ. അ​ബ്​ദുൽ ക​ലാം ദേ​ശീ​യ പു​ര​സ്​കാ​രം അ​ഞ്ചൽ ഏ​രൂർ സ്വ​ദേ​ശി​യും പ​ത്ത​നംതിട്ട മെ​ഴു​വേ​ലി പി.എ​ച്ച്.എ​സ്.എ​സി​ലെ അ​ദ്ധ്യാ​പി​ക​യും ക​വ​യ​ത്രി​യും സാം​സ്​ക്കാ​രി​ക പ്ര​വർ​ത്ത​ക​യു​മാ​യ ര​ശ്​മി രാ​ജി​ന്റെ ചി​ത​റി​യ ചി​ന്ത​കൾ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ചു.

50001 രൂ​പ​യും പ്ര​ശ​സ്​തി പ​ത്ര​വും അ​ട​ങ്ങി​യ അ​വാർ​ഡ് ഗോ​വ ര​വീ​ന്ദ്ര​ഭ​വനിൽ ന​ട​ന്ന ച​ട​ങ്ങിൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് ജേ​താ​വും പ്ര​ശ​സ്​ത കൊ​ങ്ക​ണി സാ​ഹി​ത്യ​കാ​രി​യു​മാ​യ ബ്രി​ണ്ട മെ​ന​സിൽ ര​ശ്​മി രാ​ജി​ന് സ​മ്മാ​നി​ച്ചു.