c
കെ.എസ്.എഫ്.ഇ റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.എസ്.എഫ്.ഇയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 5000 രൂപയെങ്കിലും പെൻഷൻ ലഭിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കെ.എസ്.എഫ്.ഇ റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു കെ.എസ്.എഫ്.ഇയെ വളർത്തിക്കൊണ്ടു വരുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് വിരമിച്ച ജീവനക്കാ‍ർ. അവർക്ക് ലഭിക്കുന്ന പെൻഷൻ നാമമാത്രമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ധനകാര്യ സ്ഥാപനമായി മാറാൻ കെ.എസ്.എഫ്.ഇക്കു കഴിഞ്ഞിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കെ.എസ്.എഫ്.ഇ റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി.ജോസഫ് അദ്ധ്യക്ഷനായിരുന്നു. എം.നൗഷാദ് എം.എൽ.എ, ജി.തോമസ് പണിക്കർ, എസ്.പ്രകാശ്, എസ്.മുരളീകൃഷ്‌ണപിള്ള, ജോൺസൺ വിൽഫ്രഡ്, എ.പ്രസന്നകുമാരൻ നായർ, ഷാഹി മോൾ,പി.എസ്.സുരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.വി.ജോസഫ് (പ്രസിഡന്റ്), എ.എം.ഫറൂഖ് (ജന.സെക്ര), രാധാകൃഷ്‌ണപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.