കൊല്ലം: എൻ. എസ്. മെമ്മോറിയൽ നഴ്സിംഗ് കോളേജിൽ ബി.എസ് സി. നഴ്സിംഗ് മൂന്നാമതു ബാച്ചിന്റെ ബിരുദദാന ചടങ്ങും, ഏഴാമത് ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങും നടത്തി.
ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷനായിരുന്നു. കേരളാ ആരോഗ്യസർവകലാശാല പ്രോ.വൈസ്ചാൻസിലർ ഡോ.എ.നളിനാക്ഷൻ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബെർത്ത പെരപ്പാടൻ വിദ്യാർത്ഥികൾക്ക് ദീപം കൈമാറി. എൻ.എസ്. സഹ.ആശുപത്രി സെക്രട്ടറി പി.ഷിബു വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ.ചന്ദ്രമോഹൻ, ഡയറക്ടർമാരായ കരിങ്ങന്നൂർ മുരളി, കെ.ഓമനക്കുട്ടൻ, പ്രസന്നാ രാമചന്ദ്രൻ, നഴ്സിംഗ് സൂപ്രണ്ട് ഇ.എസ്.ബിന്ദു എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. കോളേജ് മാഗസിൻ ആശുപത്രി ഡയറക്ടർ അഡ്വ.ഡി.സുരേഷ്കുമാർ പ്രകാശനം ചെയ്തു. നഴ്സിംഗ് കോളജ് അദ്ധ്യാപിക സിഞ്ചു ജോൺ സ്വാഗതവും, ശിൽപ വിജയൻ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രൊഫ. ടി. ബറോജ് സ്റ്റീന റിപ്പോർട്ട് അവതരിപ്പിച്ചു.